ത്രീ ലയണ്‍സ് എന്നാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ വിളിപ്പേര്. റഷ്യന്‍ ലോകകപ്പില ആദ്യ രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ വിളിപ്പേര് ഇംഗ്ലണ്ട് തങ്ങള്‍ക്ക് യോജിക്കുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. പക്ഷേ, അത് എത്രക്കാലം നില്‍ക്കുമെന്നാണ് സംശയം. കാരണം, ദുര്‍ബലരെന്ന് വിളിപ്പേരുള്ള ടുണീഷ്യയെയും പാനമയെയുമാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെടുത്തിയത്.